ലക്ഷദ്വീപ് മുൻ എം.പിയുടെ അപ്പീലിൽ വിധി ഇന്ന്

Wednesday 25 January 2023 12:00 AM IST

കൊച്ചി: വധശ്രമക്കേസിൽ വിചാരണക്കോടതി വിധിച്ച പത്തുവർഷം തടവുശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ അപ്പീലിൽ വാദം പൂർത്തിയായതോടെ ഹൈക്കോടതി ഇന്നു വിധി പറയും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.

മുൻ കേന്ദ്രമന്ത്രി പി.എം. സെയ്ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കവരത്തി സെഷൻസ് കോടതിയാണ് മുഹമ്മദ് ഫൈസൽ, സയിദ് മുഹമ്മദ് നൂറുൽ അമീൻ, മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ എന്നിവർക്ക് പത്തു വർഷം വീതം തടവും ഓരോ ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

സാക്ഷിമൊഴികളിൽ വൈരുദ്ധ്യമില്ലെന്നും കുറ്റകൃത്യത്തിൽ പ്രതികൾക്കുള്ള പങ്കാളിത്തം സാക്ഷിമൊഴികളിൽ നിന്ന് വ്യക്തമാണെന്നും ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ്. മനു വാദിച്ചു.

ല​ക്ഷ​ദ്വീ​പ് ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ്
അ​സാ​ധാ​ര​ണ​ ​ന​ട​പ​ടി​:​ ​സി.​പി.​എം

തി​രു​വ​ന​ന്ത​പു​രം​:​ ​ല​ക്ഷ​ദ്വീ​പ് ​എം.​പി​യെ​ ​അ​യോ​ഗ്യ​നാ​ക്കി​യ​ ​അ​ഞ്ചാം​ ​നാ​ൾ​ ​ത​ന്നെ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​വി​ജ്ഞാ​പ​നം​ ​പു​റ​പ്പെ​ടു​വി​ച്ച​ ​ന​ട​പ​ടി​ ​അ​സാ​ധാ​ര​ണ​മാ​ണെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.
കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ ​തെ​റ്റാ​യ​ ​ന​യ​ങ്ങ​ൾ​ക്കെ​തി​രാ​യി​ ​ദ്വീ​പ് ​നി​വാ​സി​ക​ൾ​ ​പ്ര​തി​ഷേ​ധി​ക്കു​ന്ന​ ​ഘ​ട്ട​ത്തി​ലാ​ണ് ​ഇ​ത്ത​ര​മൊ​രു​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ച​ത്.​ 2009​ലെ​ ​ലോ​ക്‌​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​ഘ​ട്ട​ത്തി​ലു​ണ്ടാ​യ​ ​സം​ഭ​വ​ങ്ങ​ളു​ടെ​ ​പേ​രി​ലാ​ണ് ​ത​ട​വു​ ​ശി​ക്ഷ​ ​വി​ധി​ച്ച​ത്.​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ത്താ​ൻ​ 6​ ​മാ​സ​മു​ണ്ടെ​ന്നി​രി​ക്കെ​ ​ധൃ​തി​ ​പി​ടി​ച്ച് ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ഖ്യാ​പി​ച്ച​ത് ​അ​സാ​ധാ​ര​ണ​മാ​യ​ ​സം​ഭ​വ​മാ​ണ്.​ ​ജ​ല​ന്ധ​ർ​ ​പാ​ർ​ല​മെ​ന്റ് ​മ​ണ്ഡ​ല​ത്തി​ൽ​ ​ഒ​ഴി​വു​ണ്ടാ​യി​രു​ന്നി​ട്ടും​ ​അ​വി​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ഖ്യാ​പി​ക്കാ​തെ​യാ​ണ് ​ഈ​ ​ന​ട​പ​ടി​യു​ണ്ടാ​യ​തെ​ന്നും​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.

Advertisement
Advertisement