നാലു ജില്ലകളിൽ ഇന്നു മഴ
Wednesday 25 January 2023 12:47 AM IST
തിരുവനന്തപുരം: ഇന്നലെ കോഴിക്കോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ വ്യാപകമായി ചെറിയ തോതിലും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്തമഴയും ലഭിച്ചു. തലസ്ഥാനത്ത് ഒന്നരമണിക്കൂർ നല്ല മഴ പെയ്തു. ഇന്ന് ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളിൽ ഇടിമിന്നലോടെയുള്ള ഒറ്റപ്പെട്ട മഴയുണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഭൂമധ്യരേഖയോട് ചേർന്നുള്ള ഭാഗങ്ങളിലും ശ്രീലങ്കയോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിലും കടലിൽ 55കിലോമീറ്റർ വരെ വേഗതയിൽ നാളെ കാറ്റടിച്ചേക്കാം. ഈ മേഖലകളിൽ മീൻപിടിക്കാൻ പോകരുത്.