ഊർജ് കിരൺ ബോധവത്കരണ ക്ലാസ്
Wednesday 25 January 2023 12:09 AM IST
കൊല്ലം: ഡോ.പൽപ്പു കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിന്റെ ആഭിമുഖ്യത്തിൽ എനർജി മാനേജ്മെന്റ് സെന്ററിന്റെയും സെന്റർ ഫോർ എൻവയോൺമെന്റ് ഡെവലപ്മെന്റിന്റെയും സഹകരണത്തോടെ ജീവിതശൈലിയും ഊർജ്ജ കാര്യശേഷിയും എന്ന വിഷയത്തിൽ ചിതറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പ്രവർത്തകർക്കായി ബോധവവത്കരണ ക്ലാസ് നടത്തി. അഡ്വ.ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ചിതറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എസ്.ഷീന അദ്ധ്യക്ഷത വഹിച്ചു. ഊർജ്ജ കിരൺ പ്രോഗ്രാം കോർഡിനേറ്റർ ഡോ.വി.എം.വിമുന, കോളേജ് പ്രിൻസിപ്പൽ ഡോ.ജി.ജയസേനൻ, കോളേജ് മാനേജർ അഖിൽ സതീഷ്,പുതുശ്ശേരി വാർഡ് മെമ്പർ വി.സിന്ധു, കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.സുഭാഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഇ.എം.സി റിസോഴ്സ് പേഴ്സണും വർക്കല എസ്.എൻ.കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.സി.ബിജു ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.