കേരളത്തിലെ സ്ത്രീകളെ മുഖ്യധാരയിൽ എത്തിച്ചത് കുടുംബശ്രീ: സൂസൻകോടി

Wednesday 25 January 2023 12:21 AM IST

തൊടിയൂർ : കേരളത്തിലെ സ്ത്രീകളെ മുഖ്യധാരയിൽ എത്തിച്ചതിൽ പ്രധാന പങ്കുവഹിച്ചത് കുടുംബശ്രീയാണെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി പറഞ്ഞു. കുടുംബശ്രീയുടെ 25 -ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച "ചുവട് 2023" ന്റെ പ്രചരണാർത്ഥം തൊടിയൂർ പഞ്ചായത്തിൽ നടന്ന ടൂ വീലർ വിളംബര റാലിയുടെ സമാപനമായി വെളുത്ത മണൽ ജംഗ്ഷനിൽ ചേർന്നസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് സലീം മണ്ണേൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ കല, ഷബ്ന ജവാദ് ,ബ്ലോക്ക് പഞ്ചായത്തംഗം സുനിത അശോകൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷാനിമോൾ പുത്തൻവീട്, ഇന്ദ്രൻ, സഫീനാ അസീസ്, സുനിത, അൻസിയ, സി.ഡി.എസ് ചെയർപേഴ്സൺ വി.കല എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.ഒ.കണ്ണൻ സ്വാഗതവും കുടുംബശ്രീ വൈസ് ചെയർപേഴ്സൺ ബിന്ദു നന്ദിയും പറഞ്ഞു. കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാ പരിപാടികളും ഉണ്ടായിരുന്നു.