സാറ അൽ സയീദി സൗദി വിദേശകാര്യ സഹ മന്ത്രി

Wednesday 25 January 2023 12:40 AM IST

റി​യാ​ദ്:​ ​സൗ​ദിവി​ദേ​ശ​കാ​ര്യ​ ​സ​ഹ​മ​ന്ത്രി​യാ​യി സാ​റ​ ​അ​ൽ​ ​സ​യീ​ദി​നെ​ നി​യ​മി​ച്ചു.​ ​​വി​ദേ​ശ​കാ​ര്യ​ ​വ​കു​പ്പി​ൽ​ ​പൊ​തു​ന​യ​ത​ന്ത്ര സ​ഹ​മ​ന്ത്രി​യാ​യി​ സാറയെ​ നി​യമി​ച്ചതായി​ സൗദി​ വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി​ ​ഫൈ​സ​ൽ​ ​ബി​ൻ​ ​ഫ​ർ​ഹാ​ൻ​ ​രാ​ജ​കു​മാ​ര​നാ​ണ് ​ അ​റി​യി​ച്ച​ത്.​ ​ സൗ​ദി​ ​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ൽ​ ​അ​ന്താ​രാ​ഷ്ട്ര​ ​സ​ഹ​ക​ര​ണ​ ​വി​ഭാ​ഗ​ത്തി​ൽ​ ​സ​ഹ​മ​ന്ത്രി​യാ​യി​രി​ക്കെ​ ​സാ​റ​ ​ര​ണ്ടു​ ​വ​ർ​ഷം​ ​മു​മ്പ് ​ആ​ ​വ​കു​പ്പി​ന്റെ​ ​ഡ​യ​റ​ക്ട​ർ​ ​ജ​ന​റ​ലാ​യി.​ 20​ ​വ​ർ​ഷ​മാ​യി വി​വി​ധ​ ​മേ​ഖ​ല​ക​ളി​ൽ​ ​നി​റ​ഞ്ഞു​ ​നി​ൽ​ക്കു​ന്ന​ 2017ൽ ജി​-20​യു​മാ​യും ഡ​ബ്ളി​യു.​എ​ച്ച്.​ഒ​യു​മാ​യും​ ​സ​ഹ​ക​രി​ച്ചു.​ ​ആ​രോ​ഗ്യ​രം​ഗ​ത്ത് ​സൗ​ദി​ ​കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളും​ ​അ​ന്താ​രാ​ഷ്ട്ര​ ​മീ​ഡി​യ​യു​മാ​യി​ ​സ​ഹ​ക​രി​ച്ച് ലോ​ക​ത്തി​ന് ​മു​ന്നി​ലെ​ത്തി​ക്കു​ന്ന​തി​ലും​ ​സാ​റ​ ​പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്.