ഫൊക്കാന അവാർഡ് തിരുവഞ്ചൂരിനും ബ്രിട്ടാസിനും

Wednesday 25 January 2023 1:32 AM IST

തിരുവനന്തപുരം: ഫൊക്കാനയുടെ (ഫെഡറേഷൻ ഒഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) 2022ലെ മികച്ച നിയമസഭാ സാമാജികനുള്ള അവാർഡിന് കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്‌ണനെയും സംസ്ഥാനത്ത് നിന്നുള്ള മികച്ച പാർലമെന്റേറിയനായി ജോൺ ബ്രിട്ടാസിനെയും തിരഞ്ഞെടുത്തതായി ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഡോ.കലാ ഷാഹി എന്നിവർ അറിയിച്ചു. മാർച്ച് 31,ഏപ്രിൽ 1 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ഫൊക്കാന കേരളാ കൺവെൻഷനിൽ അവാർഡുകൾ സമ്മാനിക്കും.സംസ്ഥാനത്തെ മികച്ച മന്ത്രിയ്‌ക്കുള്ള അവാർഡിന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ നേരത്തെ തിരഞ്ഞെടുത്തിരുന്നു.

Advertisement
Advertisement