128-ാമത് മാരാമൺ കൺവെൻഷൻ ഫെബ്രു. 12 മുതൽ 19 വരെ
തിരുവനന്തപുരം: മാരാമൺ കൺവെൻഷന്റെ 128-ാമത് മഹായോഗം ഫെബ്രുവരി 12 മുതൽ 19 വരെ പമ്പാനദിയുടെ മാരാമൺ മണൽപുറത്തുള്ള പന്തലിൽ നടക്കുമെന്ന് കൺവൻഷൻ ജനറൽ കൺവീനർ ജിജി മാത്യൂസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 12ന് ഉച്ചയ്ക്ക് 2.30ന് മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത അദ്ധ്യക്ഷനാകും. മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, അന്നശോശ തോമസ്, ശശിതരൂർ എം.പി എന്നിവരും പങ്കെടുക്കും. എല്ലാ ദിവസവും രാവിലത്തെ പൊതുയോഗം 9.30ന് ഗാനശുശ്രൂഷയോടെ ആരംഭിച്ച് ഉച്ചയ്ക്ക് 12ന് അവസാനിക്കും. സായാഹ്നയോഗങ്ങൾ വൈകിട്ട് 5ന് ഗാനശുശ്രൂഷയോടെ ആരംഭിച്ച് വൈകിട്ട് 6.30ന് അവസാനിക്കും. വാർത്താസമ്മേളനത്തിൽ ജനറൽ സെകട്ടറി ജിജി മാത്യൂസ്,പ്രൊഫ. ഡോ.അജിത് വർഗീസ് ജോർജ്, സജി.പി.സൈമൺ, ജേക്കബ് ശാമുവേൽ, ജേക്കബ് ജോൺ, പി.കെ.കുരുവിള, പി.പി.അച്ചൻകുഞ്ഞ്, തോമസ് കോശി, അജി അലക്സ്, ജോസ് പി. വയയ്ക്കൽ, ലെറ്റീഷ തോമസ് എന്നിവരും പങ്കെടുത്തു.