റെയിൽവേ ട്രാക്കിലിരുന്ന രണ്ട് പേർ ട്രെയിൻ തട്ടി മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

Wednesday 25 January 2023 11:37 AM IST

കോഴിക്കോട്: റെയിൽവേ ട്രാക്കിലിരുന്ന രണ്ട് പേർ ട്രെയിൻ തട്ടി മരിച്ചു. കല്ലായി റെയിൽവേ സ്റ്റേഷന് സമീപം ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലം സ്വദേശി മുഹമ്മദ് ഷാഫിയ്ക്കാണ് പരിക്കേറ്റത്. കണ്ണൂർ - കോയമ്പത്തൂർ എക്‌‌സ്‌‌‌പ്രസ് ട്രെയിനാണ് ഇവരെ ഇടിച്ചത്.