മനുഷ്യജാലിക ഇന്ന് കാക്കനാട്

Thursday 26 January 2023 12:59 AM IST

കൊച്ചി: രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന ആശയവുമായി സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫെ‌ഡറേഷൻ സംഘടിപ്പിക്കുന്ന മനുഷ്യജാലിക പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാ‌ടനം ചെയ്യും. കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് ജംഗ്ഷനിലെ സമ്മേളനത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗം ഐ.ബി. ഉസ്മാൻ ഫൈസി പ്രാർത്ഥന നിർവഹിക്കും. എം.ഐ. മുഹമ്മദ് അദ്ധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, സി.ആർ. നീലകണ്ഠൻ തുടങ്ങിയവർ സന്നിഹിതരായിരിക്കും. വൈകിട്ട് മൂന്നിന് പടമുകളിൽ ദേശിയോദ്ഗ്രഥന റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഫ്ലാഗ് ഓഫ് ചെയ്യും.