വൈപ്പിൻ ദ്വീപിൽ നിന്ന് സർവീസ്

Thursday 26 January 2023 12:10 AM IST

കൊച്ചി: വൈപ്പിൻ ദ്വീപിൽ നിന്ന് എറണാകുളം നഗരത്തിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസിന് നാളെ തുടക്കമാകും. രാവിലെ 8.30ന് ഗോശ്രീ ജംഗ്ഷനിൽ മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വൈപ്പിൻ മേഖലയിൽ നിന്ന് നഗരത്തിലേക്കുള്ള യാത്രാക്ലേശത്തിന് പരിഹാരമാകുന്ന വിധത്തിലാണ് ബസുകൾ വിന്യസിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. ഫ്ലാഗ് ഓഫ് ചടങ്ങിൽ ഹൈബി ഈഡൻ എം.പി, ഗതാഗത വകുപ്പ് സെക്രട്ടറിയും കെ.എസ്.ആർ.ടി.സി സി.എം.ഡി.യുമായ ബിജു പ്രഭാകർ, കെ.എസ്.ആർ.ടി.സി ക്ലസ്റ്റർ ഓഫീസർ സാജൻ വി. സ്‌കറിയ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.