അധിക ഭൂമികൾ കൃഷിയിടമാക്കും

Thursday 26 January 2023 12:14 AM IST

തൃപ്പൂണിത്തുറ: സംസ്ഥാന കൃഷി വകുപ്പ് ആസൂത്രണം ചെയ്യുന്ന നമ്മളും കൃഷിയിലേയ്ക്ക് എന്ന പദ്ധതിയിൽ കേരള സംസ്ഥാന വെയർഹൗസിംഗ് കോർപ്പറേഷനും പങ്കാളിയാകുന്നു. ഇതിന്റെ ഭാഗമായി കോർപ്പറേഷന്റെ കീഴിൽ കേരളമൊട്ടാകെയുള്ള വിവിധ വെയർഹൗസുകളിൽ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി കൃഷി ആവശ്യത്തിനായി ഉപയോഗിക്കുന്നതിന് തീരുമാനിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോർപ്പറേഷൻ ചെയർമാൻ മുത്തുപാണ്ടി നിർവഹിച്ചു. കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ അനിൽദാസ്, ഡിവിഷൻ കൗൺസിലർ ഡോ. ഷൈലജ, പൂണിത്തുറ ഹരിത സൊസൈറ്റി പ്രസിഡന്റ് വി.പി. ചന്ദ്രൻ, തൊഴിലാളി യൂണിയൻ സെക്രട്ടറി സുരേഷ് സുന്ദരം, സി.എഫ്.എസ്. മാനേജർ ആർ. ബിജു, അഷ്റഫ് അലി എന്നിവർ പങ്കെടുത്തു.