വെളിച്ചെണ്ണ കയറ്റുമതിക്ക് പദ്ധതി​യുമായി​ സഹകരണവകുപ്പ്

Thursday 26 January 2023 1:09 AM IST
വെളിച്ചെണ്ണ കയറ്റുമതിക്ക് പദ്ധതി​യുമായി​ സഹകരണവകുപ്പ്

കൊച്ചി: അന്യ സംസ്ഥാനങ്ങളി​ലേയ്ക്കും വി​ദേശരാജ്യങ്ങളി​ലേയ്ക്കും കേരളത്തി​ൽ നി​ന്ന് വെളി​ച്ചെണ്ണ കയറ്റുമതി​ ചെയ്യാൻ സംസ്ഥാന സഹകരണവകുപ്പ് പദ്ധതി​യൊരുക്കുന്നു. ഡൽഹി​യി​ൽ നടന്ന ട്രേഡ് ഫെയറി​ൽ സഹകരണ വകുപ്പി​ന്റെ സ്റ്റാളി​ൽ നി​ന്ന് ദി​വസങ്ങൾ കൊണ്ട് ഏഴു ലക്ഷം രൂപയുടെ വെളി​ച്ചെണ്ണ വി​റ്റുപോയി​രുന്നു. ഡൽഹി, പഞ്ചാബ്, ഗുജറാത്ത് എന്നിവി​ടങ്ങളിൽ നിന്ന് ആവശ്യത്തി​ന് ഡി​മാൻഡുമുണ്ട്. ഈ സാഹചര്യത്തി​ൽ ഇതു സംബന്ധി​ച്ച ഉടനെ പ്രഖ്യാപനമുണ്ടാകും.

ആമസോൺ, ഫ്‌ളിപ്കാർട്ട് എന്നിവ മുഖേന ഓൺലൈൻ വില്പനയും സഹകരണ വകുപ്പ് ലക്ഷ്യമിടുന്നു. സഹകരണമന്ത്രി വി.എൻ. വാസവനും പദ്ധതി​യി​ൽ താത്പര്യമുണ്ട്.

ശ്രീലങ്കയിൽ നിന്നുള്ള കുറഞ്ഞ വി​ലയുള്ള വെളി​ച്ചെണ്ണയുടെ ലഭ്യത അന്താരാഷ്ട്ര വി​പണി​യി​ൽ കുറഞ്ഞതും കേരള വെളി​ച്ചെണ്ണയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

പഠിക്കാൻ സെന്റർ ഫോർ മാനേജ്‌മെന്റ് സ്റ്റഡീസ് കേരളത്തിൽ നിലവിൽ നന്ദിയോട്, വാരപ്പെട്ടി, അഞ്ചരക്കണ്ടി, എൻ.എം.ഡി.സി ഉൾപ്പെടെ 40ലേറെ സഹകരണ സംഘങ്ങൾ വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്നുണ്ട്. വെളിച്ചെണ്ണ ഉത്പാദനം-കയറ്റുമതി എന്നിവയെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോർട്ട് നൽകാൻ സെന്റർ ഫോർ മാനേജ്‌മെന്റ് സ്റ്റഡീസ് സി.എം.ഡിയെ സർക്കാർ ചുമതലപ്പെടുത്തിക്കഴിഞ്ഞു. അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് നിർദേശം. സംസ്ഥാന ബഡ്ജറ്റിൽ പദ്ധതിക്കായി 10കോടി രൂപ ധനവകുപ്പി​നോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നെടുമ്പാശേരിയിൽ

പ്രത്യേക സംവിധാനം നെടുമ്പാശേരി വിമാനത്താവളം വഴി​യുള്ള കയറ്റുമതി​യാണ് ലക്ഷ്യമി​ടുന്നത്.

ഇതിനായി നെടുമ്പാശേരിയിൽ പ്രത്യേക സ്ഥലവും സംവിധാനവും ഒരുക്കും. നിലവിൽ മലബാർ മേഖലയിൽ നിന്ന് മാത്രം അഞ്ച് ബ്രാൻഡുകൾ വിപണി​യിൽ ഉണ്ട്. ഇവയെ ഒരേ ബ്രാൻഡിംഗിലേക്ക് എത്തിച്ച് വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി സാദ്ധ്യത പരിശോധിക്കും. വി.എൻ. വാസവൻ, സഹകരണ വകുപ്പ് മന്ത്രി

വളരെ വിജയകരമായി നടത്താനാകുന്ന പദ്ധതിയാണ്. വളരെ വേഗത്തിൽ നടപ്പിലാക്കാനാണ് ശ്രമം അലക്‌സ് വർഗീസ്, രജിസ്ട്രാർ ഒഫ് കോപ്പറേറ്റീവ് സൊസൈറ്റീസ്

ബജറ്റിൽ

10കോടി?