കലാസാംസ്‌കാരിക പരിപാടിയും സംഗമവും
Thursday 26 January 2023 12:27 AM IST
കൊച്ചി: കാനറാ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ (സി.ബി.ഒ.എ) എറണാകുളം റീജിയൺ സംഘടിപ്പിക്കുന്ന കലാ സാംസ്‌കാരിക പരിപാടിയും കുടുംബ സംഗമവും 'വിസ്മയം 2023' ഇന്ന് വൈകിട്ട് 2.30 ന് അസീസിയ കൺവെൻഷൻ സെന്ററിൽ സി.ബി.ഒ.എ ചെയർമാൻ ജേക്കബ് പി. ചിറ്റാട്ടുകുളം ഉദ്ഘാടനം ചെയ്യും. ഒ.ജി.എസ്. ആൻഡ് സി.എൽ.ഒ പി. മനോജ്, ഡി.ജി.എസുമാരായ പി.എസ്. ശ്രീകാന്ത്, എം. ഗിൽജിത്ത്, സി.എൻ.ടി അംഗം സുപ്രജ എന്നിവർ സന്നിഹിതരായിരിക്കും. ചടങ്ങിൽ പഴയകാല സംഘടനാ നേതാക്കളെ ആദരിക്കും. തുടർന്ന് മിമിക്‌സ് ഷോ, മാജിക് ഷോ, ഡി.ജെ. നൈറ്റ് എന്നീ പരിപാടികൾ അരങ്ങേറും. പ്രവേശനം പാസ് മേഖേനെയായിരിക്കുമെന്ന് ഭാരവാഹികൾ വാർത്താമസമ്മേളനത്തിൽ അറിയിച്ചു.