തുറമുഖ ആസ്ഥാനത്ത് തൊഴിലാളി ധർണ

Thursday 26 January 2023 12:33 AM IST

കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊച്ചിൻ പോർട്ട് സംയുക്ത ട്രേഡ് യൂണിയൻ വില്ലിംഗ്ഡൺ ഐലൻഡിലെ തുറമുഖ ആസ്ഥാനത്ത് ധർണ നടത്തി. വല്ലാർപാടം ടെർമിനലിന്റെ ആവർത്തന ഡ്രെഡ്‌ജിംഗ് ചെലവ് പോർട്ടിനുമേൽ അടിച്ചേൽപ്പിക്കാതിരിക്കുക, തുറമുഖ താത്പര്യം സംരക്ഷിക്കാത്ത ഉദ്യോഗസ്ഥർ വിട്ടുപോകുക, ശമ്പള പരിഷ്‌കരണ ചർച്ചകൾ ആരംഭിക്കുക, നിയമവിധേയമായ കരാറുകൾ മാത്രം നടപ്പാക്കുക, വല്ലാർപാടം കരാർ പൊളിച്ചെഴുതുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. പി.എം. മുഹമ്മദ് ഹനീഫ് അദ്ധ്യക്ഷത വഹിച്ചു. തോമസ് സെബാസ്റ്റ്യൻ, സി.ഡി. നന്ദകുമാർ, കെ.ജെ. ആന്റണി, കെ.എ. എഡ്വിൻ, കെ. ദാമോദരൻ. എ.സി. സോജൻ, വി.കെ. സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement