എൻ.വൈ.സി സംസ്ഥാന പ്രതിനിധി സമ്മേളനം
Thursday 26 January 2023 12:38 AM IST
കൊച്ചി: നരേന്ദ്രമോദി സർക്കാറിനെതിരെ എല്ലാ ഭിന്നതകളും മറന്ന് യുവജന രാഷ്ട്രീയ സംഘടനകൾ ഒന്നിച്ചു പ്രവർത്തിക്കണമെന്ന് എൻ.വൈ.സി ദേശീയ അദ്ധ്യക്ഷൻ ധീരജ് ശർമ പറഞ്ഞു. എൻ.വൈ.സി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് സി.ആർ. സജിത്ത് അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ മുഖ്യ പ്രഭാഷണം നടത്തി. മന്ത്രി എ.കെ. ശശീന്ദ്രൻ വിശിഷ്ഠാതിഥിയായിരുന്നു. തോമസ് കെ. തോമസ് എം.എൽ.എ, പി.ജെ. കുഞ്ഞുമോൻ, പി.കെ. രാജൻ , അഫ്‌സൽ കുഞ്ഞുമോൻ, ജയകുമാർ, അനിൽ കൂവപ്പിലാക്കൽ എന്നിവർ സംസാരിച്ചു.