ഭരണഘടന സംരക്ഷണ സംഗമം ഇന്ന്

Thursday 26 January 2023 12:15 AM IST
സി.പി.ഐ

വേളം: റിപ്പബ്ലിക് ദിനം മുതൽ ഗാന്ധി രക്തസാക്ഷി ദിനമായ ജനു.30 വരെ ദേശവ്യാപകമായി സി.പി.ഐ നേതൃത്വത്തിൽ ഭരണഘടന - ജനാധിപത്യ- മതേതര സംരക്ഷണ വാരമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ മുഴുവൻ പാർട്ടി ഓഫീസുകളിലും ബ്രാഞ്ച് കേന്ദ്രങ്ങളിലും ദേശീയ പതാക ഉയർത്തും. വൈകിട്ട് നാലിന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ ഭരണഘടന സംരക്ഷണ സംഗമം നടക്കും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൗൺസിൽ അംഗം ടി.കെ.രാജൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു, മണ്ഡലം സെക്രട്ടറി കെ.പി.പവിത്രൻ എന്നിവർ പങ്കെടുക്കും.