'പെൻഷൻ കുടിശിക ഉടൻ അനുവദിക്കണം'
Thursday 26 January 2023 12:18 AM IST
ചാത്തമംഗലം: പെൻഷൻ പരിഷ്ക്കരണ-ക്ഷാമാശ്വാസ കുടിശിക ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചാത്തമംഗലം യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. കെ.ഭരതൻ അദ്ധ്യക്ഷത വഹിച്ചു. എ.ഗംഗാധരൻ നായർ കൈത്താങ്ങ് പദ്ധതി സഹായവും പി.ചന്ദ്രൻ ക്ഷേമനിധി സഹായവും വിതരണം ചെയ്തു. പഞ്ചായത്ത് മെമ്പർ ഷീസ സുനിൽകുമാർ, പി.ചന്ദ്രൻ, പി.പ്രേമകുമാരി, സി.പ്രേമൻ, കെ.കെ.മൂസ, സി.എ.ശാന്തമ്മ, എം.കെ.വേണു, ടി.വേലായുധൻ, കെ.രാധാകൃഷ്ണൻ, കെ.എം.ഭരതൻ, ഇ.വേലായുധൻ എന്നിവർ പ്രസംഗിച്ചു. പി. മധുസൂദനൻ സ്വാഗതവും പി.പ്രകാശൻ നന്ദിയും പറഞ്ഞു.ഭാരവാഹികൾ: പി. മധുസൂദനൻ (പ്രസിഡന്റ്), എം.കെ.വേണു (സെക്രട്ടറി), ടി.വേലായുധൻ (ട്രഷറർ) 21 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.