കുടുംബശ്രീ വാർഷികം; ഇന്ന് അയൽക്കൂട്ട സംഗമം

Thursday 26 January 2023 12:21 AM IST
കുടുംബശ്രീ 25 ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പയ്യന്നൂരിൽ നടന്ന വിളംബര ഘോഷയാത്ര

പയ്യന്നൂർ: കുടുംബശ്രീ 25 ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നഗരസഭയിലെ മുഴുവൻ അയൽക്കൂട്ടങ്ങളിലും

ഇന്നു നടക്കുന്ന സംഗമത്തിന് മുന്നോടിയായി വിളംബര ഘോഷയാത്ര നടന്നു. നഗരസഭയിലെ 615 അയൽക്കൂട്ടങ്ങളിലെ കുടുംബശ്രീ പ്രവർത്തകർ, കുടുംബാംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, ബാലസഭാംഗങ്ങൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് സംഗമം സംഘടിപ്പിക്കുന്നത്. കുടുംബശ്രീയുടെ 25 വർഷത്തെ പ്രവർത്തനാനുഭവങ്ങൾ, പൊതുസമൂഹത്തിൽ കുടുംബശ്രീ സൃഷ്ടിച്ച മാറ്റങ്ങൾ, അയൽക്കൂട്ട കുടുംബങ്ങളുടെയും പ്രദേശത്തിന്റെയും വികസന ആവശ്യങ്ങൾ എന്നിവ സംഗമത്തിൽ ചർച്ച ചെയ്യും.

പെരുമ്പയിൽ നിന്നാരംഭിച്ച വിളംബര ഘോഷയാത്ര നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. ജയ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വി.വി. സജിത, ടി.പി. സെമീറ, കുടുംബശ്രീ സി.ഡി.എസ് .ചെയർപേഴ്സൺ പി.പി. ലീല സംസാരിച്ചു.