രായമംഗലം ഗ്രാമപഞ്ചായത്തിൽ ചുവട് 2023 വിളംബരം
Thursday 26 January 2023 11:05 PM IST
കുറുപ്പംപടി: കുടുംബശ്രീ 25-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് നടക്കുന്ന ചുവട് - 2023 അയൽക്കൂട്ട സംഗമത്തിന് മുന്നോടിയായി രായമംഗലം പഞ്ചായത്തിൽ വിളംബരജാഥ നടന്നു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത അനിൽകുമാർ ജാഥയുടെ ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഗിരിജ സുബ്രഹ്മണ്യൻ, കുടുംബശ്രീജില്ലാ പ്രോഗ്രാം മാനേജർ കെ.എം. അനൂപ് , കുടുംബശ്രീ എൻ.ആർ.ഒ ശശിധരൻ, ബ്ലോക്ക് കോ ഓർഡിനേറ്റർ പി.എസ്. സുമൻ, റിസോഴ്സ് പേഴ്സൺ ആതിര വിജയൻ തുടങ്ങിയവർ സംബന്ധിച്ചു. ലഹരിവിരുദ്ധ കാമ്പയിനിന്റെ ഭാഗമായി വടംവലിയും ഓക്സിലിയറി ഗ്രൂപ്പുകൾക്കുള്ള കപ്പാസിറ്റി ബിൽഡിംഗ് പരിശീലനവും നടന്നു.