ഓക്‌സിജനിൽ 'മാർജിൻലെസ്'  സെയിൽ ഇന്നുമുതൽ

Thursday 26 January 2023 1:18 PM IST
ഓക്‌സിജനിൽ 'മാർജിൻലെസ്' സെയിൽ ഇന്നുമുതൽ

തി​രുവനന്തപുരം: ഇന്നു മുതൽ മൂന്നു ദിവസത്തേക്ക് ഓക്‌സിജനിൽ 'മാർജിൻലെസ്' സെയിൽ ഓഫർ.

ഡിസ്‌കൗണ്ടുകളും ഓഫറുകളുമായി 2023 ലെ മാർജിൻ വളരെ കുറച്ചുള്ള സ്റ്റോക്ക് ക്ലിയറൻസ് സെയിലാണ് ഓക്‌സിജന്റെ എല്ലാ ഷോറൂമുകളിലും ഒരുക്കിയിരിക്കുന്നത്. കമ്പനികൾ നൽകിയ മാർജിനും ഓക്‌സിജൻ ഉപഭോക്താക്കൾക്കായി​ നൽകുന്ന ലോയൽറ്റിയും ചേരുമ്പോഴാണ് മി​കച്ച ഓഫറിൽ പ്രോഡക്ടുകൾ കുറഞ്ഞ വിലയ്ക്ക് നൽകാനാകുന്നത്. സ്മാർട്‌ഫോൺ, ലാപ്‌ടോപ്പ് എൽ.ഇ.ഡി ടി​ വി, റഫ്രിജറേറ്റർ, എ. സി, വാഷിംഗ് മെഷീൻ, സ്മാർട്ട് വാച്ച്, കിച്ചൻ അപ്ലയൻസസ് തുടങ്ങി എല്ലാ ഉത്പന്നങ്ങൾക്കും വിലക്കിഴിവുണ്ട്. വിവിധ ഫിനാൻസ് കമ്പനികളുമായി ചേർന്ന് രൊക്കം പണം നല്കാതെ വരെ ഫിനാൻസിൽ പ്രോഡക്ടുകൾ വാങ്ങാൻ അവസരം ഉണ്ടായിരിക്കും. വിവിധ ഉത്പന്നങ്ങൾ സർവീസ് ചെയ്യാനായി വിദഗ്ദ്ധ ടെക്‌നീഷ്യൻസിന്റെ നേതൃത്വത്തിൽ 02 കെയർ ഓക്‌സിജനിലെ എല്ലാ ഷോറൂമിലും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സ്മാർട്‌ഫോൺ, ലാപ്‌ടോപ്പ് സർവീസ് ചെയ്യുമ്പോൾ 50ശതമാനം സർവീസ് ചാർജിൽ കുറവുണ്ടായിരിക്കും കൂടുതൽ വിവരങ്ങൾക്ക് ഫോൺ​: 9020100100.