കാനറ ബാങ്കിന്റെ അറ്റാദായത്തിൽ 92 ശതമാനം വർദ്ധന
Thursday 26 January 2023 1:22 AM IST
കൊച്ചി: 2022 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ പൊതുമേഖലാ ബാങ്കായ കാനറ ബാങ്കിന്റെ അറ്റാദായം 92 ശതമാനം ഉയർന്ന് 2881.5 കോടി രൂപയിലെത്തി. മുൻവർഷം ഇതേപാദത്തിൽ 1502 കോടി രൂപയായിരുന്നു അറ്റാദായം. സമ്പാദിച്ചതും ചെലവഴിച്ചതുമായ പലിശ തമ്മിലുള്ള വ്യത്യാസമായ അറ്റ പലിശ വരുമാനം ,
കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 6,945 കോടി രൂപയിൽ നിന്ന് 24ശതമാനം ഉയർന്ന് 8,600 കോടി രൂപയിലെത്തി. മൂന്നാംപാദ ഫലത്തിൽ ബാങ്കിന്റെ ആഗോള നിക്ഷേപം മുൻവർഷത്തെ അപേക്ഷിച്ച് 11.5 ശതമാനം വർദ്ധിച്ച് 11.6 ലക്ഷം കോടി രൂപയായി. ആഭ്യന്തര നിക്ഷേപം 14 ശതമാനം വളർച്ചയോടെ 8 ലക്ഷം കോടി രൂപയായി. ഫലപ്രഖ്യാപനത്തിനു ശേഷം വിപണികളിൽ ഓഹരി ഒന്നിന് ഒരു ശതമാനം ഉയർന്ന് 324 രൂപയിലാണ് വ്യാപാരം നടക്കുന്നത്.