നക്ഷത്ര വനത്തിന് തുടക്കമായി
Thursday 26 January 2023 12:03 AM IST
പന്തളം : സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിന്റെ ധനസഹായത്താൽ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കീരുകുഴി നോമ്പിഴി ഗവ. എൽ.പി സ്‌കൂളിൽ നക്ഷത്രവനം പദ്ധതി തുടങ്ങി. ഇരുപത്തിയേഴ് നക്ഷത്രങ്ങളുടെ പേരിലുള്ള തൈകൾ സ്‌കൂളിലെ ജൈവവൈവിദ്ധ്യ ഉദ്യാനമായ മാഞ്ചാടിയിൽ നട്ടുപിടിപ്പിച്ചു. നക്ഷത്ര വനം, ശലഭോദ്യാനം, വൃക്ഷചികിത്സ, ജൈവ വൈവിദ്ധ്യ രജിസ്റ്റർ എന്നിവയ്ക്കായി 1,50,500 രൂപയാണ് ജൈവവൈവിദ്ധ്യ ബോർഡ് അനുവദിച്ചിരിക്കുന്നത്. വൃക്ഷചികിത്സ ഫെബ്രുവരി മൂന്നിന് ആരംഭിക്കും. കുട്ടികളുടെ നേതൃത്വത്തിൽ നക്ഷത്രവനം സംരക്ഷിക്കും. പ്രഥമാദ്ധ്യാപകൻ സി.സുദർശനൻ പിള്ള, സീനിയർ അദ്ധ്യാപിക എസ്.ജയന്തി, പി.ടി.എ പ്രസിഡന്റ് രാജേഷ്, എസ്.എസ്.ജി കൺവീനർ ഡോ.കെ.പി കൃഷ്ണൻകുട്ടി, അദ്ധ്യാപകരായ സിന്ധു, രാജശ്രീ ആർ.കുറുപ്പ്, സുമലത എന്നിവർ നേതൃത്വം നൽകും.