ഗ്രാൻസ്ളാമുമായി സലാം പറയാൻ സാനിയ, ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിൽ ഫൈനലിൽ

Thursday 26 January 2023 12:53 AM IST

മെൽബൺ: തന്റെ അവസാന ഗ്രാൻസ്ളാം ടൂർണമെന്റിൽ കിരീടവുമായി യാത്ര പറയാൻ ഇന്ത്യയുടെ ടെന്നിസ് റാണി സാനിയ മിർസയ്ക്ക് വേണ്ടത് ഒരേയൊരു വിജയം മാത്രം. ഇന്നലെ സഹ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം ഓസ്ട്രേലിയൻ ഓപ്പൺ മികസഡ് ഡബിൾസ് സെമിയിൽ തകർപ്പൻ വിജയം നേടിയാണ് സാനിയ കിരീ‌ടവുമായി ഗ്രാൻസ്ളാം കോർട്ടിനോട് സലാം ചൊല്ലാൻ സാദ്ധ്യതയൊരുക്കിയത്.

സെമിയിൽ ബ്രിട്ടന്റെ നിയാൽ സ്‌കപ്‌സ്‌കി-അമേരിക്കയുടെ ഡെസീറെ ക്രോസിക് സഖ്യത്തെ തകർത്താണ് ഇന്ത്യൻ ജോഡി ഫൈനലിലെത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് വിജയം. സ്‌കോർ: 6-4, 7-6 (11-9). ഫൈനലിൽ ഓസ്‌ട്രേലിയയുടെ ബ്രസീലിന്റെ സ്‌റ്റെഫാനി-മാറ്റോസ് സഖ്യമാണ് സാനിയ-ബൊപ്പണ്ണ സഖ്യത്തിന്റെ എതിരാളി.