വേനൽമഴ : റബർ കർഷകർക്ക് ഇരുട്ടടി

Thursday 26 January 2023 12:51 AM IST

കോന്നി : അപ്രതീക്ഷിതമായി പെയ്ത വേനൽ മഴ റബർ കർഷകർക്ക് തിരിച്ചടിയായേക്കും. റബർ മരങ്ങളുടെ ഇല കൊഴിഞ്ഞു പുതിയ ഇലകൾ തളിർത്തുവരുമ്പോൾ മഴ പെയ്തത് റബർ ഉത്പാദനത്തെ ബാധിക്കും. കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടർന്ന് റബറിന്റെ തളിര് ഇലകൾ കൊഴിയുകയാണ്. ഇത് മരങ്ങളുടെ കമ്പുകൾ ഉണങ്ങാൻ കാരണമാകുമെന്നാണ് കർഷകർ പറയുന്നത്. 105 ഇനത്തിൽ പെട്ട റബർ മരങ്ങൾക്കാണ് മഴ ദോഷം ചെയ്യുന്നത്. വിലയുടെ ഇടിവ് മൂലം കർഷകർ ബുദ്ധിമുട്ടുമ്പോഴാണ് കാലാവസ്ഥ വ്യതിയാനവും നഷ്ടങ്ങൾ വരുത്തുന്നത്. റബർ കാർഷികമേഖലയിൽ ഉൽപ്പാദന ചെലവ് ഏറ്റവും കുറഞ്ഞ് വരുമാനം അധികം പ്രതീക്ഷിക്കുന്ന മാസമാണ് ഡിസംബർ.