കുടിവെള്ള പദ്ധതി ഉദ്ഘാടനം 28ന്
Thursday 26 January 2023 1:02 AM IST
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ വലിയപറമ്പ് മുരിങ്ങപ്പറ്റ തടായി തടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ കുടിവെള്ള പദ്ധതി 28ന് നാടിന് സമർപ്പിക്കും. വൈകിട്ട് നാലിന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. വാർഡ് വികസന സപ്ലിമെന്റ് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ടി.കെ മാധവൻ പ്രകാശനം ചെയ്യും. പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡന്റ് അസ്‌ലം ചെറുവാടി മുഖ്യപ്രഭാഷണം നടത്തും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും മത്സര പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെയും ആദരിക്കും. വാർത്താ സമ്മേളനത്തിൽ പഞ്ചായത്തംഗം ഷാഹിന, പി.കെ.ഷംസുദ്ദീൻ, നൗഫൽ മേച്ചേരി, ശിഹാബ് തോണ്ടയിൽ എന്നിവർ പങ്കെടുത്തു.