സി.പി.എമ്മിന് അന്ധമായ കോൺഗ്രസ് വിരോധം ഉപേക്ഷിക്കാനാവില്ല: ജെബി മേത്തർ
Thursday 26 January 2023 12:31 AM IST
മലപ്പുറം: ദേശീയ തലത്തിൽ മതേതര ശക്തികൾ അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് കോൺഗ്രസിന്റെ പ്രസക്തി മനസ്സിലായിട്ടുണ്ടെന്നും നേരത്തെ ബി.ജെ.പിയുമായി കൂട്ടുകെട്ടുണ്ടാക്കിയ സി.പി.എമ്മിന് അന്ധമായ കോൺഗ്രസ് വിരോധം ഉപേക്ഷിക്കാനാവില്ലെന്നും മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എം.പി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ സന്ദേശം എല്ലായിടത്തുമെത്തിക്കാനുള്ള 'ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ' ജില്ലാ കൺട്രോൾ റൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഡിസിസി പ്രസിഡന്റ് അഡ്വ. വി.എസ് ജോയ് അദ്ധ്യക്ഷത വഹിച്ചു.