ബാസ്‌ക്കറ്റ് ബോൾ ടൂർണമെന്റ് 27 മുതൽ
Thursday 26 January 2023 12:02 AM IST
കോഴിക്കോട് : ബാസ്‌ക്കറ്റ്‌ബോൾ ലവേർസ് അസോസിയേഷൻ കോഴിക്കോടും ബാസ്‌ക്കറ്റ്‌ബോൾ നെറ്റ് വർക്ക് ക്ലബും നടത്തുന്ന ആറാമത് കല്യാൺ കേന്ദ്ര ഓൾ കേരള ഇന്റർ സ്‌കൂൾ ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റ് നാളെ മുതൽ 29 വരെ മാനാഞ്ചിറ മൈതാനിയിൽ നടക്കും. നാളെ വൈകിട്ട് 4.30ന് ജില്ല സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ ഉദ്ഘാടനം ചെയ്യും. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ പ്രത്യേക മത്സരങ്ങൾ ഉണ്ടാവും. 29ന് ഫൈനൽ മത്സരം നടക്കും. സമ്മാനദാനം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് നിർവഹിക്കും. കോഴിക്കോട് ജില്ലാ ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷന്റെ സഹകരണത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ജോൺസൺ ജോസഫ്, കെ.ദിനേശ്, വി.പി.എച്ച്.കബീർ എന്നിവർ പങ്കെടുത്തു.