നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യണം: ഐ.എൻ.ടി.യു.സി
പത്തനംതിട്ട. വിവിധ ആവശ്യങ്ങളുന്നയിച്ച് ഐ.എൻ.ടി.സിയുടെ നേതൃത്വത്തിലുള്ള ചുമട്ടു തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി.നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്ത മാർച്ച് അബാൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു. കളക്ടറേറ്റിന്റെ മുമ്പിൽ നടന്ന ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് എ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.കെ ഗോപി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ തോട്ടുവാ മുരളി, ഹരികുമാർ പൂതങ്കര, എ.ഡി ജോൺ, വി.എൻ ജയകുമാർ, ജി.ശ്രീകുമാർ, അങ്ങാടിക്കൽ വിജയകുമാർ, എ.ജി അനന്തൻപിള്ള,എം.ആർ ശ്രീധരൻ,പി കെ ഇക്ബാൽ, സജി കെ സൈമൺ, ജോൺ മാത്യു,അജിത്ത് മണ്ണിൽ തുടങ്ങിയവർ സംസാരിച്ചു.അബാൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ചിന് തൊഴിലാളി നേതാക്കളായ ജോൺ മാത്യു ,ഇ.പി ശ്രീധരൻ,ജോൺസൺ, ബിജു വലിയകുളം, മോഹൻ കുമാർ,എ.ഫറൂഖ്, സജി റോയ്,ഷിജു അറപ്പുരയിൽ ,സജി തോട്ടത്തുമലയിൽ,സുന്ദരൻ നായർ, വല്ലറ്റൂർ വാസുദേവൻ പിള്ള,കെ എസ് രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.