ബി.ബി.സി ഡോക്യുമെന്ററി ഉള്ളടക്കം ജനം തള്ളിയത് : വി.കെ.സജീവൻ

Thursday 26 January 2023 12:02 AM IST
ബി.ജെ.പി കോഴിക്കോട് നോർത്ത് മണ്ഡലം പ്രസിഡന്റ് സബിത പ്രഹ്‌ളാദൻ നയിക്കുന്ന പദയാത്ര മുണ്ടിക്കൽ താഴത്ത് ജില്ല പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട് : ബി.ബി.സിയുടെ ഡോക്യുമെന്ററിയിലെ ഉളളടക്കം ഇന്ത്യയിലെ ജനങ്ങൾ തള്ളിക്കളഞ്ഞതാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ. ഇതിന്റെ ഉദാഹരണമാണ് ഗുജറാത്തിൽ ഏഴാം തവണയും ബി.ജെ.പി അധികാരത്തിൽ വന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും കേന്ദ്ര പദ്ധതി അട്ടിമറിക്കെതിരെയും ബി.ജെ.പി കോഴിക്കോട് നോർത്ത് മണ്ഡലം പ്രസിഡന്റ് സബിത പ്രഹ്‌ളാദൻ നയിക്കുന്ന പദയാത്ര മുണ്ടിക്കൽ താഴത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ഡലം വൈസ്‌ പ്രസിഡന്റ് വി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, ജില്ലാ വൈസ്‌പ്രസിഡന്റ് കെ.വി.സുധീർ, സരിത പറയേരി, സതീഷ് പാറന്നൂർ, ഒ.ഗിരീഷ്, പി.രജിത്കുമാർ, കെ.ജിതിൻ, ഹരീഷ് മലാപ്പറമ്പ്, ടി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.