'സ്റ്റുഡന്റ്‌സ് ഇന്ത്യ' തീര്‍ത്ത് മഅദിന്‍ അക്കാദമി

Thursday 26 January 2023 12:58 AM IST

മലപ്പുറം: റിപ്പബ്ളിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളെ അണിനിരത്തി ഇന്ത്യയുടെ ഭൂപടമൊരുക്കി മലപ്പുറം മഅദിൻ അക്കാദമി. 60 മീറ്റർ നീളത്തിലും 50 മീറ്റർ വീതിയിലുമൊരുക്കിയ സ്റ്റുഡന്റ്‌സ് ഇന്ത്യയിൽ രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ അണിചേർന്നു. ഓറഞ്ച്, വെള്ള, പച്ച നിറത്തിലുള്ള തൊപ്പികൾ ധരിച്ചെത്തിയ വിദ്യാർത്ഥികൾ തങ്ങൾക്ക് നിശ്ചയിച്ച പോയിന്റിൽ അണിനിരന്നു.

'എന്നുമെന്റെ ഇന്ത്യ' എന്ന പ്രമേയത്തിലൊരുക്കിയ ഗാനശിൽപ്പം ശ്രദ്ധേയമായി. മഅദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി പതാക ഉയർത്തി സന്ദേശ പ്രഭാഷണം നടത്തി. ഭരണഘടനാ വായനയ്ക്കും അദ്ദേഹം നേതൃത്വം നൽകി. മഅദിൻ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് സല്യൂട്ട് സ്വീകരിച്ചു. മലപ്പുറം എ.ഇ.ഒ അബ്ദുസ്സലാം മുഖ്യാതിഥിയായി.

Advertisement
Advertisement