നിർദ്ധന രോഗികൾക്ക് സാമ്പത്തിക സഹായം നൽകി

Friday 27 January 2023 12:11 AM IST
നിർധന രോഗികൾക്ക് സാമ്പത്തിക സഹായം നല്കി

കൊല്ലം : നെടുമൺകാവ് നവനീതം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിർദ്ധന രോഗികൾക്ക് സാമ്പത്തിക സഹായം നൽകി. ഇരു വൃക്കകളും തകരാറിലായ പെരിനാട് അശ്വ വിഹാർ നീരാവിൽ ശ്രീകലയ്ക്ക് വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തുന്നതിനുവേണ്ടിയും കൊല്ലം ജില്ലയിൽ കുരീപ്പുഴ ഷംനാ മൻസിലിൽ ഷംനയ്ക്ക് ഹൃദയ സംബന്ധമായ ശസ്ത്ര ക്രിയയ്ക്കുമാണ് ധനസഹായം നല്കിയത്. ട്രസ്റ്റ് ചെയർമാൻ കെ.കെ.മോഹൻലാലിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് സെക്രട്ടറി സുരേഷ് യേശുദാസൻ , ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗങ്ങളായ ഹരി ഉളകോട് , സുധാകരൻ , ഗിരി കൃഷ്ണൻ, വിനോദ് ഉളകോട്, ബിജു പഴങ്ങാലം, ജയഘോഷ് നിപ്പോൻ, ഓമന കുട്ടൻ വൈഷ്ണവി, സന്തോഷ്കുമാർ , ബിജു ഉത്രം തുടങ്ങിയവർ പങ്കെടുത്തു.