കെ.പി.സി.സി നിർവാഹക സമിതി യോഗം മാറ്റിവച്ചു
Thursday 26 January 2023 12:25 AM IST
തിരുവനന്തപുരം: മുതിർന്ന നേതാക്കൾക്കും എം.പിമാർക്കും എം.എൽ.എമാർക്കും റിപ്പബ്ലിക്ദിന പരിപാടികളിൽ പങ്കെടുക്കേണ്ടതിനെത്തുടർന്നുള്ള അസൗകര്യം മൂലം എറണാകുളം ഡി.സി.സി ഓഫീസിൽ ഇന്ന് ചേരുവാൻ തീരുമാനിച്ചിരുന്ന കെ.പി.സി.സി നിർവാഹകസമിതി യോഗം മാറ്റിവച്ചതായി കെ.പി.സി.സി സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി ടി. യു. രാധാകൃഷ്ണൻ അറിയിച്ചു.