കോൺട്രാക്ടേഴ്സ് അസോ.പ്രതിഷേധ ധർണ

Thursday 26 January 2023 1:12 AM IST

പത്തനാപുരം : ഓൾ കേരള കോൺട്രാക്ടേഴ്സ് അസോസിയേഷൻ പത്തനാപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി .കോൺട്രാക്ട് ലൈസൻസ് ഫീസും സെക്യൂരിറ്റി തുകയും മൂന്നിരട്ടി വർദ്ധിപ്പിച്ചു, മെറ്റലുത്പ്പന്നങ്ങൾ ലോറികളിൽ കൊണ്ടുവരുന്നത് പൊലീസ് തടഞ്ഞു നിറുത്തി വൻ തുക ഫൈൻ ഈടാക്കുന്നു, ഒരു ബാരൽ ടാറിന് 6400 രൂപ വിലയുള്ളപ്പോൾ കൊച്ചിൻ റിഫൈനറിയിൽ നിന്ന് വാങ്ങുമ്പോൾ 11000 രൂപ കൊടുക്കേണ്ടിവരുന്നു. തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടാണ് ധർണ സംഘടിപ്പിച്ചത്. താലൂക്ക് പ്രസിഡന്റ്‌ അബ്ദുൽ റെഹ്മാൻ പത്തനാപുരം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം അജിത് പ്രസാദ് ജയൻ അദ്ധ്യക്ഷനായി. അൻസിൽ കരിം, ഷിബു ചെമ്പനരുവി, ജയകുമാർ കോട്ടൂർ , ജോർജ് സാമൂവേൽ , നാരായണൻ ഉണ്ണിപ്പിള്ള, മോഹൻ നായർ, റെജികുമാർ എന്നിവർ പ്രസംഗിച്ചു. താലൂക്ക് കമ്മിറ്റി സെക്രട്ടറി സി.ജോസഫ് സ്വാഗതവും ഷാജഹാൻ പുന്നല നന്ദിയും പറഞ്ഞു.