പ്രതികരിക്കാതെ എ.കെ. ആന്റണി
Thursday 26 January 2023 2:29 AM IST
ചേർത്തല: മകൻ അനിൽ കെ.ആന്റണിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിക്കാതെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി.
ജന്മനാടായ ചേർത്തലയിൽ സഹോദരൻ എ.കെ. ജോണിന്റെ മകൻ ജോസഫ് കുര്യൻ ജോണിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഭാര്യ എലിസബത്തിനൊപ്പം എത്തിയതായിരുന്നു ആന്റണി.കോൺഗ്രസ് ഐ.ടി സെൽ കൺവീനർ സ്ഥാനത്തു നിന്നും അനിൽ
ഇന്നലെ രാജിവച്ചിരുന്നു എന്നാൽ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന നിലപാടിലായിരുന്നു ആന്റണി.