ഗുരു ചൈതന്യ നിലയത്തിലെ പ്രാർത്ഥന ഹാളിൽ കൂറ്റൻ മൂർഖൻ ഇരിക്കുന്നെന്ന് പറഞ്ഞ് വാവയ്‌ക്ക് കോൾ; സ്ഥലത്തെത്തിയപ്പോൾ കണ്ട കാഴ്ച

Friday 27 January 2023 3:34 PM IST

തിരുവനന്തപുരം ജില്ലയിലെ ചെങ്കല്ലൂർ ഉള്ള ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ബ്രാഞ്ചായ ഗുരു ചൈതന്യ നിലയത്തിലെ പ്രാർത്ഥന ഹാളിൽ ഒരു വലിയ മൂർഖൻ പാമ്പ് ഇരിക്കുന്നു എന്ന് പറഞ്ഞാണ് വാവ സുരേഷിനെ വിളിച്ചത്.

താന്ത്രിക വിദ്യയിൽ കുണ്ഡലിനി ശക്തിയെ പെൺപാമ്പായാണ് സങ്കല്പിച്ചിരിക്കുന്നത്. എല്ലാ മനുഷ്യരുടെയും നട്ടെല്ലില്‍ സുഷുമ്നാ നാഡിയുടെ കീഴില്‍ മൂലാധാരത്തിൽ അതായത് എട്ടു ചുറ്റായി ഒരു പെൺപാമ്പ് ചുരുണ്ട് കിടന്നുറങ്ങുന്നു എന്നാണ് യോഗശാസ്ത്രം പറയുന്നത്. ഈ പാമ്പ് ആണ് കുണ്ഡലി.

മനുഷ്യനിൽ കുടികൊളളുന്ന ആദിപരാശക്തിയുടെ പ്രതിനിധിയെയാണ് കുണ്ഡലിനി എന്നു വിളിക്കുന്നത്. നട്ടെല്ലിന്റെ ഏറ്റവും കീഴ്ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുണ്ഡലിയുടെ ശക്തി, അതായതു സർപ്പശക്തി. അതിനെ ഉണർത്താനായി ആരംഭിച്ച ആരാധനാസമ്പ്രദായത്തിന്റെ ആദ്യപടിയാണത്രെ നാഗാരാധന.

ആടു പാമ്പേ പുനം തേടു പാമ്പേ എന്ന ശ്രീനാരായണ ഗുരുദേവന്‍ രചിച്ച കുണ്ഡലിനിപ്പാട്ടിന്‍റെ വ്യാഖ്യാനം ഈ പ്രക്രിയയെ വിശദമായി വ്യാഖ്യാനിക്കുന്നുണ്ട്. ശിവനെ ഒരേ സമയം സാകാരനായും നിരാകാരനായും ഇതിൽ വര്‍ണ്ണിക്കുന്നു,ഗുരുദേവ സന്നിധിയിൽ എത്തിയ മൂർഖൻ പാമ്പിന്റെ വിശേഷങ്ങളുമായാണ് സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...

Advertisement
Advertisement