ശില്പശാല നടത്തി
Saturday 28 January 2023 12:06 AM IST
നെന്മാറ: ഇ.എം.സി.യും സി.ഇ.ഡി.യും ഗംഗോത്രി ട്രസ്റ്റും ചേർന്ന് ഗംഗോത്രി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടത്തിയ ഊർജ കിരൺ ശില്പശാല കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീജ രാജീവ് അദ്ധ്യക്ഷയായി. ഗംഗോത്രി ട്രസ്റ്റ് സെക്രട്ടറി ഡോ.പി.യു.രാമാനന്ദ്, പഞ്ചായത്തംഗം ശ്രീജ മുരളീധർ, അദ്ധ്യാപിക ജയശ്രീ, കേരളകൗമുദി ലേഖകൻ ബെന്നി വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ജിഷ്ണു ഫാൽഗുനൻ ക്ലാസെടുത്തു. 100 പേർക്ക് സൗജന്യമായി എൽ.ഇ.ഡി ബൾബുകൾ വിതരണം ചെയ്തു.