റിപ്പബ്ലിക് ദിനാഘോഷം
Saturday 28 January 2023 12:13 AM IST
ഷൊർണൂർ: എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം ആർ.ഡി.സി ചെയർമാൻ വി.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.പ്രവീൺകുമാർ അദ്ധ്യക്ഷനായി. കലാമണ്ഡലം കല്പിത സർവകലാശാല രജിസ്ട്രാർ ഡോ.രാജേഷ് കുമാർ ഉപഹാരം വിതരണം ചെയ്തു. ബി.ആർ.സി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ.അജിത് ശങ്കർ, പ്രിൻസിപ്പൽ ശോഭ പണിക്കർ, കെ.പി.ശിവദാസ്, വി.ദീപ സംസാരിച്ചു. സംസ്ഥാനതല മത്സര വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു.