യൂത്ത് ലീഗ് ധർണ
Saturday 28 January 2023 12:24 AM IST
പാലക്കാട്: സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസിനെയും മുപ്പതോളം പ്രവർത്തകരെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് എസ്.പി ഓഫീസിന് മുന്നിൽ നടത്തിയ ധർണ എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.എം.മുസ്തഫ തങ്ങൾ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽകളത്തിൽ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി റിയാസ് നാലകത്ത്, എം.എം.ഹമീദ്, എച്ച്.എം.മുജീബ്,അബ്ദുറഹ്മാൻ, ഷൗക്കത്ത്, നൗഷാദ്, ഇക്ബാൽ ദുറാനി, ഉനൈസ്, കെ.എം.മുജീബുദ്ദീൻ, നൗഫൽ കളത്തിൽ, അബ്ബാസ് ഹാജി, ഷമീർ പഴേരി, മുനീർ താളിയിൽ, ഷുക്കൂർ, അഷ്റഫ്, മുഷ്താഖ്, ഇസ്മായിൽ, അയൂബ്, ജീവൻകുമാർ, അനസ്, ഷറഫു, സഫ്വാൻ പ്രസംഗിച്ചു.