സ്വർണവില പവന് 480 രൂപ കുറഞ്ഞു

Saturday 28 January 2023 3:05 AM IST

കൊച്ചി: റെക്കാഡ് ഉയരത്തിൽ നിന്ന് സ്വർണവില ഇന്നലെ താഴേക്കിറങ്ങി. 480 രൂപ കുറഞ്ഞ് പവൻവില 42,000 രൂപയായി. 60 രൂപ താഴ്ന്ന് 5,250 രൂപയാണ് ഗ്രാംവില. കഴിഞ്ഞ 26ന് സ്വർണവില സംസ്ഥാനത്ത് എക്കാലത്തെയും ഉയരത്തിലെത്തിയിരുന്നു. 42,480 രൂപയിലേക്കാണ് അന്ന് പവൻവില കുതിച്ചത്; ഗ്രാം വില 5,​310 രൂപയുമായിരുന്നു.

₹45,425

പവൻവില 42,000 രൂപയാണെങ്കിലും ഒരുപവൻ ആഭരണം വാങ്ങാൻ സംസ്ഥാനത്ത് നിലവിൽ 45,425 രൂപയെങ്കിലും നൽകണം. മൂന്ന് ശതമാനം ജി.എസ്.ടിയും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ചേരുമ്പോഴാണിത്.

Advertisement
Advertisement