മാലിന്യ മുക്ത കേരളം കാമ്പയിൻ
Friday 27 January 2023 9:56 PM IST
വള്ളിക്കോട് : മാലിന്യങ്ങൾ വലിച്ചെറിയൽ മുക്ത കേരളം എന്ന കാമ്പയിനിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി. ജോൺ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ആർ. മോഹനൻ നായർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി ജോസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.സുഭാഷ്, നീതു ചാർളി, എം.വി സുധാകരൻ, രാജു നെടുവംപുറം, പി.ജെ രാജേഷ്, മിനി തോമസ്, സന്ധ്യ വിവിധ സാമൂഹ്യ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.