അങ്കണവാടിക്ക് തറക്കല്ലിട്ടു
Friday 27 January 2023 9:57 PM IST
ചെറിയനാട്:ചെറിയനാട് പഞ്ചായത്ത് ഒന്നാം വാർഡിൽ നിർമ്മിക്കുന്ന ഹൈടെക് അങ്കണവാടിക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിൻ സി. ബാബു തറക്കല്ലിട്ടു. ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശ് അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടിക്കായി സ്ഥലം സൗജന്യമായി നൽകിയ ചെറിയനാട് കണ്ടനേഴത്ത് അജിത് കുമാറിനെ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം ഹേമലതാ മോഹൻ, ഷാളിനി രാജൻ, വി.കെ. വാസുദേവൻ, പി. ഉണ്ണികൃഷ്ണൻ നായർ, സ്വർണ്ണമ്മ, വത്സമ്മ സോമൻ, മനോജ് മോഹൻ, സുനി രാജൻ, രജനീഷ് എന്നിവർ പ്രസംഗിച്ചു.