ചരിത്രോത്സവം

Friday 27 January 2023 10:00 PM IST

ചെങ്ങന്നൂർ: പുലിയൂർ ജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഭാഗമായി ചരിത്രോത്സവം നടത്തി. സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവാഹകസമിതിയംഗം ജി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.ജി. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൽ.പി. സത്യപ്രകാശ് വിഷായാവതരണം നടത്തി. ഗ്രന്ഥശാല സെക്രട്ടറി ഡി. നാഗേഷ് കുമാർ, രാകേഷ്‌നാഥ്, എം.എൻ.പി നമ്പൂതിരി, ജി. മനു, സനിൽ പി. ഗോപാൽ, സന്ദീപ് എസ്. നായർ, കെ. വിജേഷ് എന്നിവർ പ്രസംഗിച്ചു.