നാടക കളരി ഉദ്ഘാടനം

Friday 27 January 2023 10:03 PM IST

തിരുവല്ല: എം.ജി. സോമൻ തിയേറ്റർ ഒരുക്കിയ നാടക കളരിയുടെ ഉദ്ഘാടനം ചലച്ചിത്രതാരം കൈലേഷ് നിർവഹിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സീരിയൽ താരം മോഹൻ അയിരൂർ പതാക ഉയർത്തി. കൈലാസ് കുറുപ്പ്, സാജി സോമൻ, ഹെഡ്മിസ്ട്രസ് ലത, ജോർജ്, തോമസ്, വിനു വി.കുറുപ്പ്, ഷിബു തേന്മടം, സുരേഷ് കാവുംഭാഗം എന്നിവർ പ്രസംഗിച്ചു. സമാപന ദിവസമായ നാളെ രാവിലെ 9ന് ബാലികാമഠം ഹയർസെക്കൻഡറി സ്കൂളിൽ സീരിയൽ താരം അങ്കിത ഉദ്ഘാടനം ചെയ്യും.