ഉദ്ഘാടനം

Friday 27 January 2023 10:05 PM IST

കുളനട:മാന്തുക ഗവ.യുപി സ്‌കൂളിൽ ആറന്മുള ഉപജില്ലാ സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ ഉദ്ഘാടനം പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് റ്റി.കെ. ഇന്ദ്രജിത്ത് അദ്ധ്യക്ഷത വഹിച്ചു. കുളനട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എൽ സി ജോസഫ്, ശോഭാ മധു, ഐശ്വര്യ ജയചന്ദ്രൻ ,ആറൻമുള എ ഇ ഒ നിഷാ ജെ., പ്രഥമാദ്ധ്യാപിക ലത,സീനിയർ അദ്ധ്യാപിക കലാ ഭാസ്‌കരൻ തുടങ്ങിയവർ പ്രസംഗിച്ചു.