റിപ്പബ്ലിക് ദിനാഘോഷം വർണാഭം

Friday 27 January 2023 10:07 PM IST

പത്തനംതിട്ട : ഭാരതത്തിന്റെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ ജില്ലാ സ്റ്റേഡിയത്തിൽ നടന്നു. പരേ‌ഡിൽ ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജനും ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യരും അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്ന അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്ത് വലിയ സാമൂഹിക മുന്നേറ്റം ഉണ്ടാകുമെന്ന് മന്ത്രി വീണാജോർജ്

റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. വിവിധ സാംസ്‌കാരിക പരിപാടികൾ വേദിയിൽ അരങ്ങേറി.

ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, എ.ഡി.എം ബി. രാധാകൃഷ്ണൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.