ബിനാലെയിൽ ഇന്ന് കോൽക്കളി
കൊച്ചി: ബിനാലെയിൽ ഇന്ന് കോഴിക്കോട്ടെ യാസിർ കുരിക്കളുടെയും സംഘത്തിന്റെയും കോൽക്കളി അരങ്ങേറും. ഫോർട്ടുകൊച്ചി കബ്രാൾ യാർഡിൽ വൈകിട്ട് അഞ്ചിന് നടക്കുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമാണ്.
കോൽക്കളി പരിശീലകനും സംസ്ഥാന സ്‌കൂൾ കലോത്സവ വിധികർത്താവുമാണ് യാസിർ കുരിക്കൾ. കോഴിക്കോട് സ്വകാര്യ ബസ് സ്റ്റാൻഡിലെ ചുമട്ടുതൊഴിലിന്റെ ഒഴിവുസമയങ്ങളിൽ പഠിച്ചാണ് കോൽക്കളി ഗുരുവായി കുരിക്കൾ മാറുന്നത്. കോൽക്കളിയെക്കുറിച്ച് യാസിർ എഴുതിയ വടക്കൻ മാപ്പിള കോൽക്കളി, മാപ്പിള സംഘകലകൾ എന്നീ പുസ്തകങ്ങൾ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോൽക്കളിയെത്തുടർന്ന് യുവ ഹിന്ദി, ഇംഗ്ലീഷ് ഗായകനും ഗാനരചിയിതാവുമായ ശാശ്വത് ബുലുസുവിന്റെ സംഗീത പരിപാടി .
ബിനാലെ ആർട്ട്‌റൂമിൽ കളഞ്ഞുകിട്ടുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള വെൽഡിംഗ് ശിൽപവിദ്യ ശില്പശാല നാളെ വരെ തുടരും. ബദൽ സ്വതന്ത്ര വിദ്യാഭ്യാസ മാതൃകകൾ സംബന്ധിച്ച 'ക്രിയേറ്റിംഗ് ലേണിംഗ് സിറ്റീസ്' ശില്പശാല ഇന്ന് രാവിലെ പത്തുമുതൽ അഞ്ചുവരെ നടക്കും. വിദ്യാഭ്യാസ പ്രവർത്തക വിദി ജെയ്ൻ നേതൃത്വം നൽകും.