എലൈറ്റ് ഫുഡ്സ് മാരത്തൺ

Saturday 28 January 2023 1:23 AM IST

കൊച്ചി: എലൈറ്റ് ഫുഡ്‌സിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് കൊച്ചിയിൽ മാരത്തൺ സംഘടിപ്പിച്ചു. നാർക്കോട്ടിക് വിഭാഗം അസിസ്റ്റന്റ് കമ്മിഷണർ അബ്ദുൽ സലാം, സെൻട്രൽ സബ് ഇൻസ്‌പെക്ടർ ഫുൾജെൻ, എലൈറ്റ് ഫുഡ്‌സ് ഗ്രൂപ്പ് സെയിൽസ് സിഇ.ഒ സാബു ജോസ്, ഡി.ജി.എം കെ.എൻ. രാമകൃഷ്ണൻ എന്നിവർ ഫ്‌ളാഗ് ഓഫ് ചെയ്തു.

21, 10, 5, 2 കിലോമീറ്റർ വിഭാഗങ്ങളിലായിരുന്നു ഓട്ടം. ഹൈബി ഈഡൻ എം.പി., ടി.ജെ. വിനോദ് എം.എൽ.എ, റബർ ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ടി.സി യോഹന്നാൻ, സി.സി. ജേക്കബ്, എം.എം. ജേക്കബ്, സിവി സീന, ജോർജ് തോമസ്, എന്നിവരെ ആദരിച്ചു.

എലൈറ്റ് ഫുഡ്‌സ് ആൻഡ് ഇന്നോവേഷൻ ഗ്രൂപ്പിന്റെ ഡയറക്ടർ ധനേസ രഘുലാൽ, പ്രസിഡന്റ് രഘുറാം, സി.ഇ.ഒയും ഡയറക്ടറുമായ പ്രതിഭാ സ്മിതൻ, ഗ്രൂപ്പ് ഡയറക്ടർ കെ. ശ്രീറാം, എച്ച്.ആർ വിഭാഗം മേധാവി ബിജോയ് ഫ്രാൻസിസ്, എലൈറ്റ് ഡെവലപ്പേഴ്‌സിന്റെ ഡയറക്ടറും സി.ഒ.ഒ യുമായ അർജുൻ രാജീവൻ എന്നിവർ പങ്കെടുത്തു.