ടൂർ ഒഫ് ഇടുക്കി സൈക്കിൾ യാത്ര
Saturday 28 January 2023 1:26 AM IST
കൊച്ചി: ഇടുക്കി ജില്ലാ രൂപീകരണത്തിന്റെ 50-ാ മത് വാർഷികത്തിനോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ഇടുക്കി ജില്ലയും സംയുക്തമായി സംഘടിപ്പിക്കുന്ന എറണാകുളം ടു മൂന്നാർ, മൂന്നാർ ടു കാൽവരി മൗണ്ട് സൈക്കിൾ റാലി കലൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ സിറ്റി പൊലീസ് കമ്മിഷണർ കെ.സേതുരാമൻ ഫ്‌ളാഗ് ഓഫ് ചെയ്തു.
റാലി ഇന്ന് രാവിലെ കാൽവരി മൗണ്ടിൽ എത്തിച്ചേരും. അറുപതോളം മാരത്തോൺ റണ്ണേഴ്‌സ് അണിനിരക്കുന്ന 56 കി.മീ വരുന്ന സൈക്കിൾ യാത്രയിൽ 16നും 60നും ഇടയിൽ പ്രായമുള്ള അൻപതോളം സൈക്കിസ്റ്റുകളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പങ്കെടുക്കുന്നത്.