ഫെബ്രുവരി 1 മുതൽ കറണ്ട് ചാർജ് കൂടും, നാലു മാസത്തേക്ക് യൂണിറ്റിന് 9 പൈസ സർചാർജ്
തിരുവനന്തപുരം:ഫെബ്രുവരി ഒന്നുമുതൽ നാലുമാസത്തേക്ക് വൈദ്യുതി നിരക്ക് യൂണിറ്റിന് 9 പൈസ കൂട്ടും.
പുറമെ നിന്ന് അധിക വൈദ്യുതി വാങ്ങിയതിൽ കെ.എസ്.ഇ.ബിയുടെ അധികച്ചെലവ് നികത്താനാണിത്. സർചാർജ്ജായാണ് നിരക്ക് വർദ്ധന. ഇന്നലെ റെഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. കഴിഞ്ഞ വർഷം ജൂൺ 26നാണ് മുമ്പ് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചത്.
കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വൈദ്യുതി കമ്മി പരിഹരിക്കാൻ പുറമെ നിന്ന് അധികവിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വന്നുവെന്നാണ് കെ.എസ്.ഇ.ബി.യുടെ അവകാശവാദം.ഇതിൽ 87.07കോടി രൂപ നഷ്ടമുണ്ടായെന്നും റെഗുലേറ്ററി കമ്മിഷന് നൽകിയ അപേക്ഷയിൽ പറയുന്നു. ഇത് പരിഹരിക്കാൻ യൂണിറ്റിന് 14പൈസ സർചാർജ്ജ് ആണ് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടത്.
മാസ വർദ്ധന
മാസം 150യൂണിറ്റ് വരെ ഉപഭോഗമുള്ളവർക്ക് ദ്വൈമാസ ബില്ലിൽ 30രൂപ വർദ്ധിക്കും. 500 യൂണിറ്റ് വരെയുള്ളവർക്ക് 99 രൂപ അധികം നൽകേണ്ടിവരും.
ഒഴിവാക്കി
മാസം 40യൂണിറ്റിൽ താഴെ ഉപയോഗിക്കുന്ന, ആയിരം വാട്ടിൽ താഴെ കണക്ടഡ് ലോഡുള്ള ഉപഭോക്താക്കളെ സർചാർജ്ജിൽ നിന്ന് ഒഴിവാക്കി.