ഭീതി​യായി​ പുതിയകാവി​ലെ അപകട വളവ്

Saturday 28 January 2023 1:29 AM IST
പുതിയ കാവ് വളവ് മീഡിയൻ നഷ്ടപ്പെട്ട രീതിയിൽ. കുറ്റിയിൽ നാട്ടിയ ചുവന്ന തുണിയും കാണാം

തൃപ്പൂണിത്തുറ: പുതിയകാവ് പടിഞ്ഞാറെ വളവിൽ ആയുർവേദ കോളേജിനോട് ചേർന്ന് അപകടങ്ങൾ ഏറുന്നു. ഏറെ തിരക്കുള്ള വൈക്കം റോഡിലെ ഈ വളവിലെ ഇരുമ്പ് മീഡിയൻ കഴിഞ്ഞദിവസം രാത്രി ഒരു തമിഴ് ലോറി ഇടിച്ചു തെറിപ്പിച്ചിരുന്നു.

സമീപത്തുള്ള രണ്ട് ഇലക്ട്രിക് പോസ്റ്റിലും തെരുവുവിളക്കുകൾ ഇല്ലാത്തതിനാൽ പ്രദേശത്ത് കൂരിരുട്ടാണ്. വളവിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും ഇരുട്ടിലാണ്.

കഴിഞ്ഞ രണ്ടു ദിവസമായി രാത്രിയിൽ ആറോളം കാറുകളാണ് ഈ വരമ്പിലേക്ക് ഇടിച്ച് കയറിയത്. സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരാണ് എപ്പോഴും രക്ഷകരായെത്തുന്നത്. അപകടം ആവർത്തിച്ചപ്പോൾ ചുവന്ന തുണി കുറ്റിയിൽ നാട്ടിയിരിക്കുകയാണ് സമീപവാസികൾ. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയി​ല്ലെന്നാണ് നാട്ടുകാരുടെ പരാതി.